Connect with us

Kerala

ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രിയുടെ വിദേശയാത്രയെന്ന് വി ഡി സതീശന്‍

ബംഗാളിലും ത്രിപുരയിലും മുഖ്യമന്ത്രി പ്രചരണത്തിന് ഇറങ്ങാത്തത് എന്ത് കൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു

Published

|

Last Updated

തിരുവനന്തപുരം | ബിജെപിയെ പേടിച്ചിട്ടാണോ പ്രചാരണത്തിന് ഇറങ്ങാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. ബംഗാളിലും ത്രിപുരയിലും മുഖ്യമന്ത്രി പ്രചരണത്തിന് ഇറങ്ങാത്തത് എന്ത് കൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു.

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്. ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏല്‍പിച്ചിട്ടില്ല എങ്കില്‍ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തില്‍ സംശയങ്ങളുയര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

Latest