Connect with us

Kerala

രാജീവ് ചന്ദ്രശേഖര്‍ ബി ജെ പിയുടെ ആദര്‍ശമുള്ളയാളാണെന്ന് കരുതുന്നില്ലെന്ന് വി ഡി സതീശന്‍

സുരേന്ദ്രന്‍ പിന്തുടരുന്ന ആദര്‍ശത്തോടാണ് ഫൈറ്റ് ചെയ്യുന്നതെന്നും സതീശൻ

Published

|

Last Updated

തിരുവനന്തപുരം | രാജീവ് ചന്ദ്രശേഖര്‍ ബി ജെ പിയുടെ ആദര്‍ശമുള്ളയാളാണെന്ന് താന്‍ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ താന്‍ ഇടപെടാന്‍ പോകാറില്ലെന്നും വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.

സുരേന്ദ്രനോടല്ല തങ്ങള്‍ ഫൈറ്റ് ചെയ്യുന്നത്. സുരേന്ദ്രന്‍ പിന്തുടരുന്ന ആദര്‍ശത്തോടാണ് ഫൈറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബി ജെ പി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്.

Latest