Connect with us

Kerala

മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് വി ഡി സതീശന്‍

. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഇത്

Published

|

Last Updated

പാലക്കാട് | മാസപ്പടി വിവാദത്തിലെ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉള്ള സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാസപ്പടി അന്വേഷണത്തില്‍ അച്ഛനും മകള്‍ക്കും ഒരു നോട്ടീസ് പോലും ഏജന്‍സികള്‍ നല്‍കിയിട്ടില്ല. അന്വേഷണം മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇത്തരം ഔദാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കാണിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കരുവന്നൂര്‍ അന്വേഷണം എവിടെ എത്തിനില്‍ക്കുന്നു. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണ് ഇത്. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവുകള്‍ യുഡിഎഫ് പലവട്ടം പുറത്ത് കൊണ്ടുവന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവുമാണ് സിദ്ധാര്‍ത്ഥന്റെ കേസിലെ സിബിഐ അന്വേഷണം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുമ്പോള്‍ അവഗണന നേരിടുന്നതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍ അന്വേഷിക്കാനാണ് സിദ്ധാര്‍ത്ഥന്റെ അച്ഛന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി. തെരഞ്ഞെടുപ്പും പ്രതിപക്ഷ സമരവും ഭയന്നിട്ടാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ മനപ്പൂര്‍വം അന്വേഷണം വൈകിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

 

---- facebook comment plugin here -----

Latest