Connect with us

Kerala

സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വി ഡി സതീശന്‍

കട്ടപ്പനയിലെ ആത്മഹത്യ ഇരുത്തി ചിന്തിപ്പിക്കേണ്ടത്

Published

|

Last Updated

കൊച്ചി | പല സഹകരണ ബേങ്കുകളും പ്രതിസന്ധിയിലാണെന്നും സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സാബു ആത്മഹത്യ ചെയ്തത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. നിക്ഷേപിച്ച പണം നല്‍കിയില്ലെന്ന് മാത്രമല്ല, സി പി എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് സാബുവിനെ ഭീഷണിപ്പെത്തുകയും ചെയ്തു. നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നുവെന്നത് സി പി എം എത്രത്തോളം അധപ്പതിച്ചു എന്നതിന്റെ ഉദാഹരണമാണ്.

സഹകരണ മേഖലയില്‍ ഐക്യം വേണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യു ഡി എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ- ഓപറേറ്റീവ് സൊസൈറ്റിയെന്നും സതീശന്‍ പറഞ്ഞു.