Kerala
മന്ത്രിസഭയിലെ ജെഡിഎസ് അംഗത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് വി ഡി സതീശന്‍
പോസ്റ്റര്‍ വ്യാജമല്ലെന്ന് ജെഡിഎസിന്റെ കര്‍ണാടകയിലെ യുവജന നേതാവ് തന്നെ സമ്മതിച്ചതായും വി ഡി സതീശന്‍
തിരുവനന്തപുരം | കര്‍ണാടകയില്‍ ബിജെപിയുടെ പോസ്റ്ററില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഫോട്ടോ വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പത്ത് ദിവസത്തിനുള്ളില്‍ ബിജെപി ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ എന്‍ഡിഎ ഘടക കക്ഷിയായ ജെഡിഎസ് അംഗത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുമോയെന്ന് വി ഡി സതീശന്‍ ചോദിച്ചു.
ബംഗളൂരു റൂറലില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി
മഞ്ജുനാഥിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ളത്. പോസ്റ്റര്‍ വ്യാജമല്ലെന്ന് ജെഡിഎസിന്റെ കര്‍ണാടകയിലെ യുവജന നേതാവ് തന്നെ സമ്മതിച്ചതായും വി ഡി സതീശന്‍ പറഞ്ഞു.
---- facebook comment plugin here -----