Connect with us

Kerala

രണ്ട് വൃക്കകളും തകരാറിലായ ആൾക്ക് വേണ്ടിയാണ് ഒപ്പിട്ടതെന്ന വിശദീകരണവുമായി വി ഡി സതീഷൻ

തന്നെ ആക്ഷേപിക്കുന്നതിന് വേണ്ടി പാവപ്പെട്ട ഒരു രോഗിയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ്

Published

|

Last Updated

റായ്പൂർ | മുഖ്യമന്ത്രിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ രംഗത്ത്. ഇരു വൃക്കകളും തകരാറിലായ ആൾക്ക് വേണ്ടിയാണ് താൻ ഒപ്പിട്ടതെന്നാണ് വി ഡി സതീഷൻ വിശദീകരണം നൽകുന്നത്.

കിഡ്നി തകരാർ മൂലം ഡയാലിസിസ് ചെയ്യുന്ന ആളാണെന്ന് തനിക്ക് അറിയാവുന്ന ആൾക്കാണ് എം എൽ എ എന്ന നിലക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഈ വിവരം തന്റെ അടുത്തെത്തിച്ചത് പഞ്ചായത്ത് പ്രസിഡൻ്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇയാളുടെ വരുമനം രണ്ട് ലക്ഷത്തിൽ കുറവാണെന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും ആരോഗ്യ സമ്പന്ധമായി ഡോക്ടറുടെ സർട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷ നൽകിയതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അതേസമയം, തന്നെ ആക്ഷേപിക്കുന്നതിന് വേണ്ടി പാവപ്പെട്ട ഒരു രോഗിയെ ആക്ഷേപിക്കുന്നത് ശരിയല്ല. ഗോവിന്ദന്‍ മാഷെ പോലുള്ള ഒരാള്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓര്‍ക്കാതെ ദേശാഭിമാനിയിലെ വാര്‍ത്ത വിളിച്ച് പറഞ്ഞത് മോശമായിപ്പോയി. ഗോവിന്ദൻ മാസറ്ററുടെ പ്രസ്ഥാവന പദവിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വെട്ടിപ്പില്‍ വി ഡി സതീശന്റേയും അടൂര്‍ പ്രകാശിന്റേയും പേരും കേള്‍ക്കുന്നുണ്ടെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആരോപണം. ഫണ്ട് വെട്ടിപ്പില്‍ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയാണെന്നും എല്ലാം പുറത്തുവരട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.