Kerala
കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഡി സതീഷന്‍
തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വരും .
കൊച്ചി | കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കെ ഫോണ്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി. തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വരും .
ശാസ്ത്രീയമായ രീതിയില്‍ എങ്ങനെ അഴിമതി നടത്താമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ ഫോണെന്ന് പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കെഫോണ്‍ പദ്ധതിയിലും കരാറുകളിലും വ്യാപകമായി അഴിമതി നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
എഐ ക്യാമറ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
---- facebook comment plugin here -----