Kerala
വീണ ജോര്‍ജിനെ ഉള്‍പ്പെടുത്തിയത് മന്ത്രിയായതിനാല്‍; പത്മകുമാറിന്റെ പ്രതികരണം ഗൗരവമായി പരിശോധിക്കും : രാജു എബ്രഹാം
മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്വഴക്കമാണ്

പത്തനംതിട്ട | സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പുറത്തറിയിച്ച മുതിര്‍ന്ന നേതാവ് പത്മകുമാറിന്റെ വാക്കുകള്‍ ചര്‍ച്ചയായിരിക്കെ പ്രതികരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്മകുമാര്‍ പത്തനംതിട്ടയില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തനായതെന്ന് അറിയില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
സിപിഎം സംസ്ഥാന സമിതിയില്‍ എടുക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയ മുതിര്‍ന്ന നേതാവ്പദ്മകുമാറിന്റെ നടപടി പാര്‍ട്ടി ഗൗരവമായി പരിശോധിക്കും. ജില്ലയിലെ പ്രിയങ്കരനായ നേതാവാണ് പദ്മകുമാര്‍.
മന്ത്രിമാരെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കുന്നത് പതിവ് കീഴ്വഴക്കമാണ്. മന്ത്രിയെന്ന നിലയില്‍ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനം വളരെ മികച്ചത്.സംഘടനാ കാര്യങ്ങളിലും സജീവമാണ്. മന്ത്രിയെന്ന നിലയിലാണ് വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതായി ഉള്‍പ്പെടുത്തിയത്. പത്മകുമാറിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാന കമ്മിറ്റിയിലോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയോ പരിശോധിക്കുമെന്നും ഇന്നുതന്നെ പദ്മകുമാറിനെ നേരില്‍ കാണുമെന്നും രാജു എബ്രഹാം പറഞ്ഞു.