Connect with us

Kerala

എക്‌സാലോജിക് കേസില്‍ വീണാ വിജയന് തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന ഹരജി തള്ളി

എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.

Published

|

Last Updated

ബെംഗളൂരു | എക്സാലോജിക് കേസില്‍ വീണാ വിജയന് തിരിച്ചടി. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹരജി കോടതി തള്ളി.

എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിയ തള്ളിയതോടെ കേസിലെ അന്വേഷണം എസ് എഫ് ഐ ഒക്ക് തുടരാനാകും.

കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നാണ് വീണാ വിജയനെതിരായ ആരോപണം.

പ്രതീക്ഷിച്ച വിധി: മാത്യു കുഴല്‍നാടന്‍
കേസില്‍ പ്രതീക്ഷിച വിധിയാണ് കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴലന്‍നാടന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന സി പി എം വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും മുന്‍ നിലപാട് തിരുത്താന്‍ സി പി എം തയ്യാറാകണമെന്ന് കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

Latest