Connect with us

encounter

വീരപ്പനെ ഏറ്റുമുട്ടലില്‍ വധിച്ച സംഘാംഗം; വെള്ളദുരൈ ചാര്‍ജ്ജെടുത്തു, പിന്നാലെ ചെങ്കല്‍പ്പേട്ടില്‍ ഏറ്റുമുട്ടല്‍ കൊല

വീരപ്പനെ വധിച്ച ടീമിലെ അംഗമായിരുന്നു വെള്ളെദുരൈ

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വാര്‍ത്തയിന്ന് ചെന്നൈയില്‍ നിന്ന് വരികയുണ്ടായി. നാടന്‍ ബോംബുമായി പോലീസിനേരെ ആക്രമണത്തിന് ശ്രമിച്ച ദിനേശ്, മൊയ്തീന്‍ എന്നിവരെ ചെങ്കല്‍പ്പേട്ട് പോലീസ് ആത്മരക്ഷാര്‍ഥം വെടിവെക്കുകയായിരുന്നെന്നും തുടര്‍ന്ന് ഇവര്‍ കൊല്ലപ്പെടുകയായിരുന്നുമെന്നുമാണ് ഔദ്യോഗിക ഭാഷ്യം. കഠാരയുപയോഗിച്ച് അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലായി രണ്ട് പേരെ വധിച്ച മൂന്നംഗ സംഘാംഗങ്ങളാണ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച ദിനേശും മൊയ്തീനും. കെ കെ സ്ട്രീറ്റില്‍ നിന്നുമുള്ള അപ്പു കാര്‍ത്തിക് എന്ന് പേരായ എം കാര്‍ത്തിക്കും മേട്ടുപ്പാളയത്തില്‍ നിന്നുള്ള എസ് മഹേഷുമാണ് കൊല്ലപ്പെട്ടവരുടെ ആക്രമത്തില്‍ മരിച്ചത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണെന്നും പോലീസ് അറിയിച്ചു.

പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച രണ്ടുപേരും ഇവര്‍ കൊലപ്പെടുത്തിയ രണ്ടുപേരും മേഖലയിലെ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ടവര്‍ പോലീസിന് നേരെ ബോംബെറിഞ്ഞെന്നും ഇതേ തുടര്‍ന്ന് ആത്മരക്ഷാര്‍ഥം വെടിവെക്കേണ്ടി വന്നുമെന്നാണ് പോലീസ് പറഞ്ഞത്. ചെങ്കല്‍പ്പേട്ട് ഇന്‍സ്‌പെടര്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

ഇതിനിടെ ചര്‍ച്ചയാവുന്നത് ചെങ്കല്‍പ്പേട്ട് പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള മേഖലയുടെ ക്രമസമാധാന ചുമതലയുള്ള എസ് പിയുടെ നിയമനമാണ്. ചെങ്കല്‍പ്പേട്ട് കാഞ്ചീപുരം ജില്ലകളുടെ ക്രമസമാധാന ചുമതലയില്‍ സ്‌പെഷ്യല്‍ എസ് പിയായി ഒരാഴ്ച മുന്‍പ് എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് വെള്ളെദുരൈ ചാര്‍ജ്ജെടുത്തിരുന്നു. സാമൂഹിക വിരുദ്ധര്‍ക്ക് എതിരേയും റൗഡികളേയും നിയന്ത്രിക്കാനായി മേഖലയില്‍ പ്രത്യേക വിംഗ് തമിഴ്‌നാട് പോലീസ് രൂപീകരിച്ചിരുന്നു. വ്യാവസായിക സ്ഥാപനങ്ങളേയും വ്യവസായികളേയും ഉന്നമിടുന്ന സ്ഥിരം ഗുണ്ടകള്‍ക്കെതിരെ കടുത്ത നടപടിയുടെ ഭാഗമായിരുന്നു ഇത്. ഇതിന്റെ പ്രത്യേക ഓഫീസറായി ആയിരുന്നു വെള്ളദുരൈക്ക് പോസ്റ്റിംഗ് ലഭിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ വിദഗ്ധനായ വെള്ളെദുരൈ ഏറ്റുമുട്ടല്‍ സ്‌പെഷ്യലിസ്റ്റ് എന്നുകൂടി അറിയപ്പെടുന്നുണ്ട്.

കുപ്രസിദ്ധ കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ വധിച്ച ടീമിലെ അംഗമായിരുന്നു വെള്ളെദുരൈ. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ക്രിമിനലുകളായ അയോത്തിക്കുപ്പം വീരമണി, മണല്‍മേട് ശങ്കര്‍ എന്നിവരെ വധിച്ച ടീമിലും ഇദ്ദേഹമുണ്ടായിരുന്നു. ഏതായായലും മേഖലയിലെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി വെള്ളെദുരൈ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഉണ്ടായിരിക്കുന്ന ഏറ്റുമുട്ടല്‍ കൊലപാതകം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

---- facebook comment plugin here -----

Latest