Editors Pick
യഥാർത്ഥത്തിൽ പഴങ്ങളായ പച്ചക്കറികൾ !
സസ്യശാസ്ത്രപരമായി പറഞ്ഞാൽ, ഒരു പഴം അതിൻ്റെ വിത്തുകൾക്ക് ചുറ്റുമുള്ള ഒരു ഘടനയാണ്, അതേസമയം ഒരു പച്ചക്കറി അതിൻ്റെ ഫലവും വിത്തും ഒഴികെ മിക്കവാറും എല്ലാ ഭക്ഷ്യയോഗ്യമായ ഭാഗമാണ്.
അധികസമയത്തും പഴങ്ങളും പച്ചക്കറികളും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാവാം. പക്ഷേ ചില പഴങ്ങളും പച്ചക്കറികളും വ്യക്തമായി വേർതിരിച്ചറിയാൻ കഴിയില്ല എന്നും ചില പഴങ്ങൾ ഇപ്പോഴും പച്ചക്കറികളായാണ് എല്ലാവരും ഉപയോഗിക്കുന്നതെന്നും നിങ്ങൾക്കറിയാമോ? എങ്കിൽ നമ്മൾ പച്ചക്കറികൾ എന്ന് തെറ്റിദ്ധരിച്ച ചില പഴങ്ങളെ കുറിച്ചാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.സസ്യശാസ്ത്രപരമായി പറഞ്ഞാൽ, ഒരു പഴം അതിൻ്റെ വിത്തുകൾക്ക് ചുറ്റുമുള്ള ഒരു ഘടനയാണ്, അതേസമയം ഒരു പച്ചക്കറി അതിൻ്റെ ഫലവും വിത്തും ഒഴികെ മിക്കവാറും എല്ലാ ഭക്ഷ്യയോഗ്യമായ ഭാഗമാണ്.
തക്കാളി
ഒരു പഴം പച്ചക്കറിയായി തെറ്റിദ്ധരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിൽ ഒന്നാണ് തക്കാളി. തക്കാളി പഴം ആണെന്ന് പറയാനുള്ള ഒരു പ്രധാന കാരണം പുഷ്പത്തിന്റെ അണ്ഡാശയത്തിൽ നിന്നാണ് ഇത് വളരുന്നത്. ഈ ചെടി മാംസള ഭാഗത്തേക്കാൾ കൂടുതൽ വിത്തുകൾ നിറഞ്ഞതുമാണ്.
ക്യാപ്സിക്കം
സസ്യ ശാസ്ത്രപരമായി ക്യാപ്സിക്കം ഒരു പഴമാണ്. ചുവപ്പ് മഞ്ഞ പച്ച നിറങ്ങളിൽ കാണപ്പെടുന്ന ഈ പച്ചക്കറി എന്ന തെറ്റിദ്ധരിക്കുന്ന ഘടകം യഥാർത്ഥത്തിൽ ഒരു പഴം ആണെന്ന കാര്യം തിരിച്ചറിഞ്ഞോളൂ.
വഴുതന
പലപ്പോഴും പച്ചക്കറിയായി തെറ്റിദ്ധരിക്കപ്പെടുന്ന മറ്റൊരു പഴമാണ് വഴുതന. ഇതിൽ ഒരുപാട് വിത്തുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് ഇതിനെ പഴമായി കണക്കാക്കാം എന്നാണ് സസ്യ ശാസ്ത്രജ്ഞൻ പറയുന്നത്.
മത്തൻ
പച്ചക്കറി എന്ന പേരിൽ ലേബൽ ചെയ്യപ്പെട്ട മറ്റൊരു പഴമാണ് മത്തങ്ങ. മറ്റു പഴങ്ങളെ പോലെ തന്നെ ഒരുപാട് വിത്തുകൾ നിറഞ്ഞിരിക്കുന്നതാണ്. കൂടാതെ പഴുത്താൽ മധുരമുള്ള പഴം കൂടിയാണ് ഇത്.
വെണ്ടയ്ക്ക
ചെടിയുടെ പൂവിൽ നിന്ന് ഉണ്ടാകുന്നതുകൊണ്ടും ഒരുപാട് വിത്തുകൾ ഉള്ളതുകൊണ്ടും വെണ്ടയ്ക്കയും പഴമായാണ് കണക്കാക്കുന്നത്.
കക്കിരി
സലാഡുകൾക്കും വേനൽക്കാല വിഭവങ്ങൾക്കും ഉപയോഗിക്കുന്ന കക്കിരി സത്യത്തിൽ ഒരു പഴമാണെന്ന് കാര്യം നിങ്ങൾ വിശ്വസിക്കുമോ? ഇതിന്റെ ഉള്ളിൽ വിത്തുകൾ നിറഞ്ഞ രീതിയും ഇത് ഉണ്ടാകുന്ന രീതിയും എല്ലാം വെച്ച് സസ്യ ശാസ്ത്രജ്ഞൻ പറയുന്നത് ഇതൊരു പഴമാണെന്നാണ്.
അപ്പോഴേ ഇത്രയും കാലം നമ്മൾ ആളുകളെ മാറിയാണ് പേര് വിളിച്ചതെന്ന് മനസ്സിലായല്ലോ. നമ്മൾ കരുതിയ പച്ചക്കറികൾ ഒന്നും പച്ചക്കറികൾ അല്ല അവർ പഴങ്ങൾ ആണെന്ന് മനസ്സിലായല്ലോ. ആശയ കുഴപ്പം വേണ്ട ഷേക്സ്പിയർ റോസിനെ കുറിച്ച് പറഞ്ഞതുപോലെ എന്ത് പേരിട്ട് വിളിച്ചാലും അത് ചെയ്യുന്ന ഗുണങ്ങളെക്കുറിച്ച് മാത്രം ആലോചിച്ചാൽ മതി.