Connect with us

Kerala

സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി വി ശിവന്‍കുട്ടി

കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി

Published

|

Last Updated

കൊല്ലം |  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണമാകും ലഭ്യമാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ ഇനിയൊരു സംശയവും ആരും ഉയര്‍ത്തേണ്ടതില്ല. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.കൂടാതെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് നല്‍കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്രീന്‍ റൂമില്‍ പ്രവേശനം ഉണ്ടാകില്ല. നവമാധ്യമങ്ങളെ നിയന്ത്രിക്കും.കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കോഴിക്കോടുനിന്ന് കൊല്ലത്തേക്ക് ആഘോഷപൂര്‍വം കൊണ്ടുവരുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

 

Latest