Kerala
പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
ശബരിമല | തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനായി മകരവിളക്ക് ഉത്സവം കഴിയുന്നതുവരെ പ്ലാപ്പള്ളി- തുലാപ്പള്ളി റോഡില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളുടെ പ്രവേശനവും ഗതാതവും നിരോധിച്ചു ജില്ലാ അഡിഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബി. ജ്യോതി ഉത്തരവായി.
ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ( എന്‍ഫോഴ്സ്മെന്റ് ) എന്നിവരെ ചുമതലപ്പെടുത്തി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
---- facebook comment plugin here -----