abudhabi
വാഹന സംബന്ധമായ സേവനങ്ങള്‍ അബൂദബിയില്‍ വെള്ളി, ശനി ദിവസങ്ങളിലും
അബൂദബി എമിറേറ്റിലെ ഡ്രൈവിംഗ് പരിശോധന കേന്ദ്രവും ലൈസന്‍സിങ് സെന്ററുകളും വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് അബുദബി ട്രാഫിക് പോലീസ് അറിയിച്ചു

അബൂദബി | അബൂദബി എമിറേറ്റിലെ ഡ്രൈവിംഗ് പരിശോധന കേന്ദ്രവും ലൈസന്‍സിങ് സെന്ററുകളും വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് അബുദബി ട്രാഫിക് പോലീസ് അറിയിച്ചു. മുസഫയിലെ കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെ ഡ്രൈവിംഗ് പരിശോധന നടക്കും. അല്‍ ഐന്‍ അല്‍ സലാമ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ ഡ്രൈവിംഗ് ലൈസന്‍സ് സേവനവും വാഹന ലൈസന്‍സ് സേവനവും ലഭിക്കും.
മസ്യാദില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെ ഡ്രൈവിംഗ് പരിശോധന സേവനമാണ് ലഭിക്കുക. അല്‍ ദഫ്റ മദീനത് സായിദിലെ കേന്ദ്രത്തില്‍ വെള്ളിയാഴ്ച രണ്ട് മുതല്‍ രാത്രി എട്ട് വരെ വാഹന ലൈസന്‍സ് സേവനവും ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെ വാഹന ലൈസന്‍സ് സേവനവും ഡ്രൈവിംഗ് ലൈസന്‍സ് സേവനവും ഡ്രൈവിംഗ് പരിശോധന സേവനവും ലഭിക്കും.