Uae
ശൈഖ് സായിദ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഗതാഗതം സ്തംഭിച്ചു
കുറഞ്ഞത് ആറ് കാറുകളെങ്കിലും അപകടത്തില്‍ പെട്ടു.
ദുബൈ| ശൈഖ് സായിദ് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഇതേതുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഒന്നിലധികം കാറുകള്‍ കൂട്ടിയിടിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാല് കിലോമീറ്ററിലധികം ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങള്‍ ഏറെ നേരം റോഡില്‍ കുടുങ്ങി.
കുറഞ്ഞത് ആറ് കാറുകളെങ്കിലും അപകടത്തില്‍ പെട്ടു. പ്രധാന പാതയില്‍ അവസാന എക്സിറ്റിന് (ഡി എക്സ് ബി ബൗണ്ട്) സമീപമാണ് ഈ ഒന്നിലധികം കാറുകളുടെ കൂട്ടിയിടി നടന്നത്. ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്ടുകള്‍ക്ക് സമീപം ഇതേ ഭാഗത്ത് മറ്റൊരു ചെറിയ അപകടവും റിപ്പോര്‍ട്ട് ചെയ്തു.
റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ നിയമങ്ങളുണ്ട്. പാലിക്കാത്തവരില്‍ നിന്ന് കനത്ത പിഴ ഈടാക്കും. ഗുരുതരമായ ഒരു വാഹനാപകടം ആയാല്‍ 23 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തെ വാഹനം പിടിച്ചെടുക്കലും പിഴയും വിധിക്കും.