Connect with us

National

ഡല്‍ഹി പോലീസ് ട്രയിനിംഗ് സ്‌കൂളില്‍ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചു

പോലീസ് ട്രയിനിംഗ് സ്‌കൂളിന്റെ പഴയ വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോറേജ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്

Published

|

Last Updated

ന്യൂഡല്‍ഹി | വസീറാബാദിലെ ഡല്‍ഹി പോലീസ് ട്രയിനിംഗ് സ്‌കൂളില്‍ തീപിടിത്തത്തില്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ട 450 ഓളം വാഹനങ്ങള്‍ കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ എട്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

പോലീസ് ട്രയിനിംഗ് സ്‌കൂളിന്റെ പഴയ വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോറേജ് ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് കണക്കാക്കുന്നു.പുലര്‍ച്ചെ നാലരയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest