Kerala
മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും; ജൂണ്‍ അഞ്ചിനുള്ളില്‍ ശക്തമായ നടപടികള്‍ക്ക് തുടക്കമെന്ന് മന്ത്രി എം ബി രാജേഷ്
മാലിന്യം ശേഖരണത്തിന് യൂസര്‍ ഫീ നല്‍കാത്തവരില്‍നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കും
കൊച്ചി | കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തില്‍ ജൂണ്‍ അഞ്ചിനുള്ളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്് മന്ത്രി എം ബി രാജേഷ്. മാലിന്യം ശേഖരണത്തിന് യൂസര്‍ ഫീ നല്‍കാത്തവരില്‍നിന്ന് വസ്തു നികുതിക്കൊപ്പം പണം ഈടാക്കും. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 ക്യാമറ സ്ഥാപിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
തെരുവുകള്‍ സൗന്ദര്യവത്കരിക്കുന്നതിനു വിവിധ സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കും. സ്മാര്‍ട് സിറ്റി നഗരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി 100 ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി പട്രോളിങ് ശക്തമാക്കും. മാലിന്യങ്ങള്‍ തള്ളുന്ന വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി