Connect with us

Kerala

ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പുത്തന്‍പീടികയിലും മൈലപ്രയ്ക്ക് സമീപവും അപകടത്തില്‍പ്പെട്ടു

ഓട്ടോ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു.

Published

|

Last Updated

പത്തനംതിട്ട |  ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്ന അടൂര്‍ സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു അപകടം. ഓട്ടോ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. നാട്ടുകാര്‍ ഇയാളെ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്്നിശമന സേനയെത്തി ഗതാഗത തടസ്സം മാറ്റി.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മൈലപ്ര-കുമ്പഴ റോഡില്‍ ശബരിമല ദര്‍ശനം കഴിഞ്ഞു വന്ന ഹൈദ്രബാദ് സ്വദേശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ജീപ്പ് കെ എസ് ഇ ബി ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്ത് റോഡ് സൈഡിലെ വേലി തകര്‍ത്ത് അപകടം ഉണ്ടായി. യാത്രക്കാര്‍ക്ക് പരുക്കില്ല.