Connect with us

Kerala

വീടിനു മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങള്‍ കത്തി നശിച്ച നിലയില്‍; തീയിട്ടതെന്ന് സംശയം

സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് തുമ്പ പോലീസ് അന്വേഷണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം | വീടിനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു.
ഇന്‍ഫോസിസിനു സമീപം കുളത്തൂര്‍ കോരാളം കുഴിയില്‍ ഗീതുഭവനില്‍ രാകേഷിന്റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്ത അഞ്ച് വാഹനങ്ങളാണ് കത്തി നശിച്ചത്.അജ്ഞാതന്‍ തീയിട്ടതാണെന്നാണ് സംശയം.

ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്‌കൂട്ടറും ബുള്ളറ്റും സൈക്കിളുമാണ് കത്തി നശിച്ചത്.പുലര്‍ച്ചെ പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്.
കഴക്കൂട്ടം ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്.

പുറത്തു നിന്നാരോ തീയിട്ടതാണെന്നാണ് പോലീസ് നിഗമനം.പ്രതിയെ പിടികൂടാന്‍ സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് തുമ്പ പോലീസ് അന്വേഷണം തുടങ്ങി.