Connect with us

Uae

ശൈഖ് സായിദ് റോഡിൽ വാഹന ഗതാഗത ശേഷി വർധിപ്പിച്ചു

നഗര വളർച്ചക്കും വികാസത്തിനും അനുസൃതമായി പ്രധാന റോഡുകളിൽ നൂതനമായ ഗതാഗത പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള ആർ ടി എയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മെച്ചപ്പെടുത്തലുകൾ.

Published

|

Last Updated

ദുബൈ | ശൈഖ് സായിദ് റോഡിൽ വാഹന ഗതാഗത ശേഷി വർധിപ്പിച്ചതായി ആർ ടി എ അറിയിച്ചു.റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിച്ചത് വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനും പ്രധാന കവലകളിലെ തിരക്ക് കുറക്കുന്നതിനും റോഡ് ശേഷി വർധിപ്പിക്കുന്നതിനും ഉതകും.

ഉയർന്ന റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുഗമമായ ഗതാഗത പ്രവാഹം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം.നഗര വളർച്ചക്കും വികാസത്തിനും അനുസൃതമായി പ്രധാന റോഡുകളിൽ നൂതനമായ ഗതാഗത പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനുള്ള ആർ ടി എയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മെച്ചപ്പെടുത്തലുകൾ.

ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, ബുർജ് ഖലീഫ, ദുബൈ മാൾ, ബഹുരാഷ്ട്ര കോർപറേഷനുകൾ, ബേങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വിനോദ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ താമസ കേന്ദ്രങ്ങളും പ്രധാന സാമ്പത്തിക, വാണിജ്യ ലാൻഡ്മാർക്കുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു സുപ്രധാന സാമ്പത്തിക ഇടനാഴിയാണ് ശൈഖ് സായിദ് റോഡ്. പ്രധാന സ്ഥലങ്ങളുടെ വിപുലീകരണവും മെച്ചപ്പെടുത്തലും പദ്ധതിയിൽ ഉൾപ്പെടുന്നു.

ബിസിനസ്സിനും ദൈനംദിന യാത്രയ്ക്കുമുള്ള ഒരു പ്രധാന പാത എന്ന നിലയിൽ, ദുബൈ ഒരു പ്രധാന റോഡായി ഇത് പ്രവർത്തിക്കുന്നുവെന്ന് ആർ ടി എയുടെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ ട്രാഫിക് ഡയറക്ടർ അഹ്്മദ് അൽ ഖാസിമി പറഞ്ഞു.അബൂദബിയിലേക്ക് പോകുന്ന ദിശയിൽ ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷനോട് ചേർന്നു സർവീസ് റോഡിന്റെ വികസനം ആർടിഎ പൂർത്തിയാക്കി.

റോഡ് ശേഷി 25% വർധിപ്പിച്ചു. മണിക്കൂറിൽ 3,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞു. 2,400 വാഹനങ്ങൾ ആയിരുന്നു നേരത്തെ.നവീകരണം പ്രവേശന കവാടത്തിലെ തിരക്ക് കുറയ്ക്കുകയും വാഹന ക്യൂ ഇല്ലാതാക്കുകയും ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്തു. യാത്രാ സമയം അഞ്ച് മിനിറ്റിൽ നിന്ന് വെറും രണ്ട് മിനിറ്റായി കുറച്ചു.ദുബൈ ദിശയിൽ അൽ ഖൈൽ റോഡിനും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗത ലയന ദൂരം വർധിപ്പിച്ചിട്ടുണ്ടെന്നും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest