Connect with us

speaker's ruling

വെള്ളക്കരം വർധന: മന്ത്രിക്കെതിരെ സ്പീക്കറുടെ റൂളിംഗ്

നിരക്ക് വർധിപ്പിക്കാൻ ജല അതോറിറ്റിക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് മന്ത്രി. 

Published

|

Last Updated

തിരുവനന്തപുരം | വെള്ളക്കരം വർധന നിയമസഭക്ക് പുറത്ത് പ്രഖ്യാപിച്ചതിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് എതിരെ റൂളിംഗുമായി സ്പീക്കർ എ എൻ ശംസീർ. സഭ ചേരുന്ന സമയത്ത് ഇത്തരം നിർണായക തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കേണ്ടത് സഭയിലാണെന്ന് സ്പീക്കർ റൂളിംഗ് നൽകി. എ പി അനിൽകുമാറാണ് ക്രമപ്രശ്നം ഉന്നയിച്ചത്.

വെള്ളക്കരം വർധിപ്പിക്കുന്നത് മന്ത്രിസഭയിലും ചർച്ച ചെയ്തിരുന്നില്ല. മന്ത്രിസഭയുടെ അനുമതിയില്ലാതെ നിരക്ക് വർധിപ്പിക്കാൻ ജല അതോറിറ്റിക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് മന്ത്രി.

Latest