Connect with us

Kerala

കൊച്ചിയിലെ വെള്ളക്കെട്ട്; പരിഹാരത്തിന് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി

ജില്ലാ കലക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പ്രശ്‌ന പരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണം.

Published

|

Last Updated

കൊച്ചി | കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. ജില്ലാ കലക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണം. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നിരീക്ഷണം.

വെള്ളക്കെട്ടിന് കാരണമായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുല്ലശ്ശേരിക്കനാലിലെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനമുണ്ടാക്കണം. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ ജനങ്ങളുടെ സഹായം കൂടി ആവശ്യമാണ്.

വെള്ളക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ കലക്ടറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും അമിക്കസ് ക്യൂറിയും കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇവരുടെ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു.

 

Latest