Connect with us

Kerala

പി സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ഥിയെന്ന് വെള്ളാപ്പള്ളി

ചത്ത കുതിരയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

പാലക്കാട് | പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി പി സരിന്‍ മിടുമിടുക്കനാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണെന്നും ആരെയും ഉള്‍ക്കൊള്ളാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമൂഹിക നീതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ജയിലില്‍ ആക്കാന്‍ ശ്രമിച്ചു. ചത്ത കുതിരയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താനും കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

നല്ല മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും അദ്ദേഹം പറയുന്നത് കേള്‍ക്കാനാണ് വന്നതെന്നും സരിന്‍ അഭിപ്രായപ്പെട്ടു. സന്ദര്‍ശനം വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും കൂടിക്കാഴ്ചയെക്കുറിച്ച് സരിന്‍ പ്രതികരിച്ചു.

 

Latest