Malappuram
മലപ്പുറം ജില്ലയെ കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന അപഹാസ്യം: കേരള മുസ്‌ലിം ജമാഅത്ത്
തന്റെ സാന്നിധ്യം തെളിയിക്കാനുള്ള ശ്രദ്ധ ക്ഷണിക്കല്‍ മാത്രമായിട്ടേ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ഉത്ബുദ്ധ ജനത കണക്കാക്കൂവെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

മലപ്പുറം | മാനവികതയുടെയും മതസൗഹാര്‍ദത്തിന്റെയും വിളനിലമായ മലപ്പുറം ജില്ലയെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
നിക്ഷിപ്ത താത്പര്യങ്ങളുടെ പേരില്‍ തികച്ചും അവാസ്തവമായ പ്രസ്താവനകള്‍ ഇറക്കി ജില്ലയിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള കുത്സിതനീക്കം എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കുമെന്നും, തന്റെ സാന്നിധ്യം തെളിയിക്കാനുള്ള ശ്രദ്ധ ക്ഷണിക്കല്‍ മാത്രമായിട്ടേ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ഉത്ബുദ്ധ ജനത കണക്കാക്കൂവെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
---- facebook comment plugin here -----