Connect with us

Kerala

വെള്ളാപ്പള്ളിക്ക് അനിതരസാധാരണ കര്‍മശേഷി; വാനോളം പുകഴ്ത്തി മുഖ്യമന്ത്രി

സമൂഹത്തില്‍ ചിലര്‍ക്ക് മാത്രമേ ഇത്തരം അവസരം ലഭിക്കൂവെന്നും മുഖ്യമന്ത്രി

Published

|

Last Updated

ചേര്‍ത്തല | എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളാപ്പള്ളിക്ക് അനിതരസാധാരണ കര്‍മശേഷിയുണ്ടെന്നും ഒരുക്കിയത് ഉചിതമായ സ്വീകരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ നിലപാടിനെ തുടര്‍ന്ന് വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ പുകഴ്ത്തല്‍. എസ് എന്‍ ഡി പി യോഗം ചേര്‍ത്തല യൂനിയനാണ് സ്വീകരണമൊരുക്കിയത്.

വെള്ളാപ്പള്ളി അസാധാരണ നേതൃപാടവും കര്‍മശേഷിയും കാണിച്ചു. സമൂഹത്തില്‍ ചിലര്‍ക്ക് മാത്രമേ ഇത്തരം അവസരം ലഭിക്കൂ. സാക്ഷാല്‍ കുമാരാനാശാന്‍ പോലും 16 വര്‍ഷമേ എസ് എന്‍ ഡി പി നേതൃസ്ഥാനത്തുണ്ടായിരുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി 30 വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷമാണ് ചേർത്തലയിൽ നടന്നത്.

 

 

Latest