Connect with us

Meelad

വേങ്ങര കുറ്റാളൂർ ബദ്‌റുദ്ദുജാ മീലാദ് സമ്മേളനം നാളെ 

നാലിന് കുറ്റാളൂരില്‍ നിന്ന് വേങ്ങര ടൗണിലേക്ക് ആയിരങ്ങള്‍ അണിനിരക്കുന്ന നബിദിന ബഹുജന റാലി നടക്കും.

Published

|

Last Updated

വേങ്ങര | കുറ്റാളൂര്‍ ബദ്‌റുദ്ദുജാ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള മീലാദ് മഹാസമ്മേളനം വ്യാഴാഴ്ച കുറ്റാളൂര്‍ സബാഹ് സ്‌ക്വയറില്‍ നടക്കും. ഉച്ചക്ക് മൂന്നിന് മൗലിദ് സദസ്സോടെയാണ് തുടക്കം. നാലിന് കുറ്റാളൂരില്‍ നിന്ന് വേങ്ങര ടൗണിലേക്ക് ആയിരങ്ങള്‍ അണിനിരക്കുന്ന നബിദിന ബഹുജന റാലി നടക്കും. ദഫ്,സ്കൗട്ട് തുടങ്ങിയ വിവിധ കലാ പ്രകടനങ്ങൾ റാലിക്ക്  മിഴിവേകും.

ആറിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ഥനയോടെ ആത്മീയ സമ്മേളനത്തിന് തുടക്കമാകും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്‌മാന്‍ സഖാഫി വാര്‍ഷിക മദ്ഹുർറസൂല്‍ പ്രഭാഷണം നടത്തും. തഅ്ജീലുല്‍ ഫുതൂഹ് ബദ്‌രിയ്യത്ത് സദസ്സിന് ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി നേതൃത്വം നല്‍കും.

സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുർറഹ്‌മാന്‍ സഖാഫി, ടി ടി അഹ്‌മദ് കുട്ടി സഖാഫി, ഇബ്രാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി, ഒ കെ സ്വാലിഹ് ബാഖവി, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, കുറ്റൂര്‍ അബ്ദുർറഹ്‌മാന്‍ ഹാജി, എ പി കരീം ഹാജി ചാലിയം, ഇബ്രാഹിം ബാഖവി ഊരകം സംബന്ധിക്കും.

Latest