Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ പാങ്ങോട് പോലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം|വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. മാതാവ് ഷെമിയെ ആക്രമിച്ചതും അനുജന്‍ അഹ്‌സാന്‍, കാമുകി ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ പാങ്ങോട് പോലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം പ്രതി അഫാന്റെ ഡിസ്ചാര്‍ജ് തീരുമാനിക്കും. ഡിസ്ചാര്‍ജ് ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പാങ്ങോട് പോലീസിന്റെ തീരുമാനം.
ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഫാന്റെ മാതാവ് ഷെമിയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ മജിസ്‌ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അഫാന്റെ പിതാവ് അബ്ദുല്‍ റഹീമിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.