Connect with us

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: മൂന്നാം ഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

ഇന്ന് വെഞ്ഞാറമൂട് പോലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും

Published

|

Last Updated

തിരുവനന്തപുരം| വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ മൂന്നാം ഘട്ട തെളിവെടുപ്പിനായി പ്രതി അഫാനെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. വെഞ്ഞാറമൂട് പോലീസാണ് കസ്റ്റഡിയില്‍ വാങ്ങുക. ഇന്ന് വെഞ്ഞാറമൂട് പോലീസ് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതിയുടെ അനിയന്‍ അഹ്‌സാന്‍, കാമുകി ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡി ലഭിച്ചാല്‍ മറ്റന്നാള്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും.

ഫെബ്രുവരി 24നാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. ഇതിന് പിന്നാലെയാണ് അഫാന്‍ അഞ്ചുപോരെ കൊലപ്പെടുത്തിയത്. ശേഷം അഫാന്‍ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. രാവിലെ പത്തു മണിക്കും ആറു മണിക്കുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്.

 

Latest