Connect with us

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ ജയിലിലേക്കു മാറ്റി

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എട്ട് ദിവസത്തിനു ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്.

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എട്ട് ദിവസത്തിനു ശേഷമാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്.

നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെയാണ് പ്രതിയെ ജയിലിലാക്കിയത്. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്നും പൂര്‍ണബോധ്യത്തോടെയാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു.

കടബാധ്യതയെ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍ പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, വന്‍ സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്റെ പിതാവ് റഹിമിന്റെ മൊഴി.

 

Latest