Connect with us

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകം; ഉമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പോലീസിന് മൊഴി നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസില്‍ പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഈ സാഹചര്യത്തില്‍ പോലീസ് ഇന്ന് ഉമ്മയുടെ മൊഴി രേഖപ്പെടുത്തും.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പോലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഉമ്മയുടെ മൊഴി നിര്‍ണായകമായിരിക്കും.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തില്‍ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാര്‍ പോലീസിന് അനുമതി നല്‍കുകയായിരുന്നു.

പ്രതി അഫാന്റെ കുടുംബത്തിന്റെ കട ബാധ്യതയുടെ ആഴം കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമം തുടങ്ങി. കടം നല്‍കിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു.

ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യമെല്ലാം കൂട്ടക്കൊലയ്ക്ക് കാരണമായെന്ന നിഗമനത്തിലാണ് പോലീസ്. കട ബാധ്യതയുടെ ആഴവും പരപ്പും കണ്ടെത്താന്‍ ഇന്ന് അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

 

Latest