Kerala
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; വലിയ തോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല; അഫാൻ്റെ പിതാവ്
ഭാര്യ ഷെമീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്.

തിരുവനന്തപുരം | വലിയ തോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് കുടുംബത്തിനുണ്ടായിരുന്നില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ്.
നിരന്തരം താന്‍ വീടുമായി സംസാരിക്കുന്ന ആളാണ്.എനിക്ക് വിദേശത്തേക്ക് പണം അയച്ച് കടം വന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്നുള്ള സത്യം പോലീസ് കണ്ടത്തട്ടെയെന്നും റഹീം വ്യക്തമാക്കി.
ഭാര്യ ഷെമീനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്.എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. കൂടൂതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന സാഹചര്യത്തിലല്ല താനെന്നും റഹീം മാധ്യമങ്ങളോട് പ്രതികരിച്ചു.ഇന്ന് വെഞ്ഞാറമൂട് പോലീസ് റഹീമിന്റെ മൊഴിയെടുത്തിരുന്നു.
---- facebook comment plugin here -----