Connect with us

First Gear

സമ്മറിൽ വാങ്ങാം വെന്റിലേറ്റഡ് സീറ്റ് കാറുകൾ

ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ വെർണയിൽ വെന്റിലേറ്റഡ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Published

|

Last Updated

ചൂടുകാലം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബൈക്കിലെ യാത്ര ഇനിയങ്ങോട്ട് അതികഠിനമാകും. ഒരു കാർ വാങ്ങാൻ പലരും തയ്യാറെടുക്കുന്ന സമയമാണിത്. എങ്കിൽ പിന്നെ ബജറ്റിൽ ഒതുങ്ങുമെങ്കിൽ മികച്ച ഫീച്ചറുകൾ ഉള്ള കാറുകൾ എടുക്കുന്നതല്ലേ നല്ലത്. ഇതിൽ ഏറ്റവും പരിഗണന നൽകേണ്ട ഫീച്ചറിൽ ഒന്നാണ് വെന്റിലേറ്റഡ് സീറ്റുകൾ. മികച്ച വെന്റിലേറ്റഡ് സീറ്റ് ഫീച്ചർ വാഗ്ദാനം ചെയ്യുന്ന ചില മോഡലുകളെ പരിചയപ്പെടാം.

1) ടാറ്റാ കർവ്

ടാറ്റയുടെ കർവ് എസ് യു വി കുപ്പെ വിഭാഗത്തിൽ വരുന്ന മോഡലാണ്. ഇതിൽ തന്നെ എസ് വേരിയന്റ് മുതലാണ് വെന്റിലേറ്റഡ് സീറ്റുകൾ ലഭിക്കുന്നത്. ഏകദേശം 15 ലക്ഷം രൂപ മുതലാണ് ടാറ്റ കാർവിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

2) ഹ്യുണ്ടായി വെർണ

ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ വെർണയിൽ വെന്റിലേറ്റഡ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്എക്സ് (ഒ ) മോഡൽ മുതലാണ് ഈ ഫീച്ചർ ഉള്ളത്. ഇതിനും ഏകദേശം 15 ലക്ഷം രൂപയോളം ആണ് എക്സ് ഷോറൂം വില.

3) കിയ സോണറ്റ്

കിയയുടെ എസ്യുവി കോംപാക്ട് മോഡൽ ആയ സോണറ്റ് വെന്റിലേറ്റഡ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജി ടി എക്സ് പ്ലസ്, എക്സ് ലൈൻ എന്നീ മോഡലുകളിലാണ് ഈ ഫീച്ചർ ഉള്ളത്. 14.80 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

4) ടാറ്റാ നെക്സോൺ ഇവി

എംപവേർഡ്, എംപവേർഡ് പ്ലസ് എന്നീ മോഡലുകളിലാണ് ടാറ്റാ നെക്സോൺ ഇവി വെന്റിലേറ്റഡ് സീറ്റുകൾ നൽകുന്നത്. 14.80 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.

5) സ്കോഡ കൈലാഖ്

പ്രസ്റ്റീജ് വേരിയന്റിലാണ് സ്കോഡ കൈലാഖ് വെന്റിലേറ്റഡ് സീറ്റുകൾ നൽകുന്നത്. 13.35 ലക്ഷം രൂപ മുതൽ ആണ് ഇതിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

ഇത് കൂടാതെ മാരുതി എക്സ് എൽ സിക്സ്, കിയ സിറോസ്, ടാറ്റ പഞ്ച് ഇവി, ടാറ്റ അൾട്രോസ് റേസർ തുടങ്ങിയ മോഡലുകളും വെന്റിലേറ്റർ സീറ്റുകൾ നൽകുന്നുണ്ട്.

 

 

Latest