Connect with us

t20worldcup

ആസ്‌ത്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് വേദികള്‍ പ്രഖ്യാപിച്ചു

2022 ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് അടുത്ത ടി20 ലോകകപ്പ്

Published

|

Last Updated

ദുബൈ | അടുത്ത വര്‍ഷം ആസ്‌ത്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. പ്രശസ്തമായ പല പോരാട്ടങ്ങള്‍ക്കും മുമ്പും വേദിയായിട്ടുള്ള മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയിന്‍, പെര്‍ത്ത്, അഡലെയ്ഡ് ഉള്‍പ്പെടെ ഏഴ് വേദികളിലായാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. 2022 ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് അടുത്ത ടി20 ലോകകപ്പ്.

ആകെ 45 മത്സരങ്ങള്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സിഡ്‌നിയിലും അഡലെയ്ഡ് ഓവലില്‍ നടക്കും. മെല്‍ബണിലായിരിക്കും ഫൈനല്‍ മത്സരം അരങ്ങേറുക.

ഈ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ആസ്‌ത്രേലിയക്കും ന്യൂസിലാന്‍ഡിനും പുറമേ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സൂപ്പര്‍ 12 ന് യോഗ്യത നേടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ നമീബിയ, സ്‌കോട്‌ലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങള്‍ റൗണ്ട് വണ്ണില്‍ ഏറ്റുമുട്ടും.

---- facebook comment plugin here -----

Latest