Connect with us

Kerala

അമിത അളവില്‍ ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ വി ഇ ഒ മരിച്ചു

വെള്ളിയാഴ്ച രാവിലെയോടെ ഗുളിക അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ അമിത അളവില്‍ ഗുളിക കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ വയനാട് എടവക പഞ്ചായത്ത് ഓഫിസിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മരിച്ചു. കൊല്ലം മൈനാകപ്പള്ളി സ്വദേശിനി പുത്തന്‍പുരയില്‍ എ ശ്രീലത(46) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയോടെ ഗുളിക അമിതമായി കഴിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ശ്രീലതയെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. എടവക പന്നിച്ചാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest