National
ഗവർണർക്കെതിരായ വിധി; തമിഴ്നാടിന് മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും വലിയ വിജയം: എം കെ സ്റ്റാലിന്‍
ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം,ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവ്

ചെന്നൈ | തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.ഈ വിധി തമിഴ്നാടിന് മാത്രമല്ല, ഇന്ത്യയില്‍ സമാനരീതിയില്‍ പോരാടുന്ന എല്ലാ സംസ്ഥാനങ്ങളുടെയും വലിയ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് പോരാടും, തമിഴ്‌നാട് ജയിക്കും .എല്ലാവര്‍ക്കും ഒരു മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെച്ച ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകള്‍ നീക്കിവച്ച തമിഴ്നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്.രാഷ്ട്രപതിക്ക് വിട്ട ബില്ലുകള്‍ റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം.സഭ രണ്ടാമതും പാസാക്കിയ ബില്ലിന്‍മേല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.