Connect with us

National

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധി ജനാധിപത്യത്തിന്റേയും സത്യത്തിന്റേയും വിജയം: മല്ലികാര്‍ജുന്‍ ഗാര്‍ഖെ

സുപ്രീകോടതി വിധി വന്നതിനാല്‍ എത്രയും വേഗം അയോഗ്യത മാറ്റി എം പി സ്ഥാനം തിരികെ നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി \  രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്ത വിധി ജനാധിപത്യത്തിന്റെയും സത്യത്തിന്റെയും വിജയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു.രാഹുലിന് അനുകൂലമായ വിധി ഇന്ത്യയിലെ ജനങ്ങളുടെ കൂടി വിജയമാണ്. സത്യത്തിനായാണ് രാഹുല്‍ ഗാന്ധി പോരാടിയത്.

സൂറത്ത് കോടതിയുടെ വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്. സുപ്രീകോടതി വിധി വന്നതിനാല്‍ എത്രയും വേഗം അയോഗ്യത മാറ്റി എം പി സ്ഥാനം തിരികെ നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു