Kerala
നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി മേയ് ആറിന്
കുടുംബാംഗങ്ങള്‍ അവഗണിച്ചതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം

തിരുവനന്തപുരം | തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ മേയ് ആറിന് തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിക്കും. 2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയത്.
ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടി നുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.
ചോദ്യം ചെയ്യലിനിടെ പ്രതി പലതവണ മൊഴി മാറ്റി. എന്നാല്‍ കുടുംബാംഗങ്ങള്‍ അവഗണിച്ചതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.