Connect with us

National

നോട്ട് നിരോധനത്തിനെതിരായ ഹരജികളില്‍ വിധി ഇന്ന്

വിഷയത്തില്‍ രണ്ട് വ്യത്യസ്ത വിധികള്‍ ഉണ്ടാകുമെന്നാണ് കേസ് പട്ടിക നല്‍കുന്ന സൂചന.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച 58 ഹരജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. ജസ്റ്റിസ് എസ് എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക. .വിഷയത്തില്‍ രണ്ട് വ്യത്യസ്ത വിധികള്‍ ഉണ്ടാകുമെന്നാണ് തിങ്കളാഴ്ചത്തെ സുപ്രീം കോടതിയുടെ കേസ് പട്ടിക നല്‍കുന്ന സൂചന.

എന്നാല്‍ രണ്ട് വിധികളും അനുകൂലമാണോ പ്രതികൂലമാണോ എന്നതില്‍ വ്യക്തതയില്ല. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്രത്തോടും റിസര്‍വ് ബേങ്കിനോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, റിസര്‍വ് ബേങ്ക് അഭിഭാഷകന്റെയും പി ചിദംബരം, ശ്യാം ദിവാന്‍ എന്നിവരടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെയും വാദം കേട്ടിരുന്നു.നോട്ട് നിരോധനം നിയമവിരുദ്ധമാണെന്നാണ് ചിദംബരത്തിന്റെ വാദം.

അതേസമയം, നടപടി വ്യാജ നോട്ട്, തീവ്രവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവക്കെതിരായ മികച്ച തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

Latest