Connect with us

Kerala

സെനറ്റ് അംഗങ്ങളെ പുറത്താക്കിയതിനെതിരായ ഹരജിയില്‍ വിധി ഇന്ന്; വി സിമാരുടെ ഹരജിയും ഇന്ന് ഹൈക്കോടതിക്ക് മുന്നില്‍

ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.

Published

|

Last Updated

തിരുവനന്തപുരം  | ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് 1.45 നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹരജികള്‍ പരിഗണിക്കുക. ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം.

എന്നാല്‍ വിസി നിയമനത്തിനുള്ള സര്‍ച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിന്‍വലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങള്‍ തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗവര്‍ണര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അതേ സമയം പ്രീതി പിന്‍വലിക്കല്‍ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അത് ഉപയോഗിക്കാവു എന്നും കോടതിയും വ്യക്തമാക്കിയിരുന്നു.

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരായ വിസിമാരുടെ ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Latest