Connect with us

Kerala

ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്‌ന സുരേഷിന്റെ ഹരജിയില്‍ വിധി ഇന്ന്

ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.

Published

|

Last Updated

കൊച്ചി |  തനിക്കെതിരായ രണ്ട് ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോര്‍ജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.

കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പാലക്കാട് കസബ പോലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയത്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉയരാനും, സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനും സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും കാണിച്ച് സിപിഎം നേതാവ് സി പി പ്രമോദ് നല്‍കിയ പരാതിയിലാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു

 

---- facebook comment plugin here -----

Latest