Connect with us

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. 

Published

|

Last Updated

തിരുവനന്തപുരം| മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി (63) അന്തരിച്ചു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു.  സ്റ്റേറ്റ്‌സ്മാന്‍, ലാഡ്‌ലി മാധ്യമ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു സിബി കാട്ടാമ്പള്ളി. തിരുവനന്തപുരം പ്രസ്‌ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.

ഭാര്യ: കൊച്ചുറാണി ജോര്‍ജ്. മക്കള്‍: അമ്മു ജോര്‍ജ് (അയര്‍ലന്‍ഡ്), തോമസ് ജോര്‍ജ്. മരുമകന്‍: അരുണ്‍ പുളിക്കന്‍. സംസ്‌കാരം പിന്നീട്.

 

 

 

 

Latest