Connect with us

From the print

വെറ്ററിനറി സർവകലാശാല: എസ് എഫ് ഐക്ക് മിന്നും ജയം

നേരത്തേ നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കലാശാലാ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ചതായിരുന്നു

Published

|

Last Updated

കൽപ്പറ്റ | പൂക്കോട് വെറ്ററിനറി സർവകലാശാലാ മാനേജ്മെന്റ് കൗൺസിൽ വിദ്യാർഥി പ്രതിനിധി തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും ജയം. സ്ഥാനാർഥി പി അഭിരാം 427 വോട്ട് നേടി വിജയിച്ചു. മണ്ണൂത്തി വെറ്ററിനറി കോളജിലെ നാലാം വർഷ വിദ്യാർഥിയാണ് അഭിരാം. ഇന്നലെ രാവിലെ സർവകലാശാലാ ആസ്ഥാനത്തായിരുന്നു വോട്ടെണ്ണൽ.

കഴിഞ്ഞ 22നായിരുന്നു വിദ്യാർഥി മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. എസ് എഫ് െഎയും സ്വതന്ത്ര മുന്നണിയും മത്സരിച്ചു. സർവകലാശാലക്ക് കീഴിലെ മുഴുവൻ കോളജുകളിലെയും വിദ്യാർഥികൾ വോട്ട് ചെയ്തപ്പോൾ സ്വതന്ത്രമുന്നണി സ്ഥാനാർഥിക്ക് 228 വോട്ട് മാത്രമാണ് നേടാനായത്.
നേരത്തേ നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കലാശാലാ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. മാനേജ്‌മെന്റ് കൗൺസിലിലെ അധ്യാപക, അധ്യാപകേതര, തൊഴിലാളി പ്രതിനിധികൾക്കായുള്ള തിരഞ്ഞെടുപ്പ് നേരത്തേ പൂർത്തിയായിരുന്നു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സർവകലാശാലാ ആസ്ഥാനത്ത് എസ് എഫ് ഐ പ്രകടനം ന ടത്തി.

Latest