Connect with us

Uae

വെറ്റെക്സ് സമാപിച്ചു; മികച്ച പ്രതികരണം

പോലീസ് പങ്കാളിത്തം ശ്രദ്ധേയമായി.

Published

|

Last Updated

ദുബൈ|ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കിയ 26-ാമത് വാട്ടര്‍, എനര്‍ജി, ടെക്നോളജി, എന്‍വയോണ്‍മെന്റ് എക്സിബിഷന്‍ (വെറ്റെക്സ്) അഭൂതപൂര്‍വമായ വിജയത്തോടെ സമാപിച്ചു. 65 രാജ്യങ്ങളില്‍ നിന്നുള്ള 2,800 പ്രദര്‍ശകര്‍ പങ്കാളിത്തം വഹിച്ചു. 14 രാജ്യങ്ങളില്‍ നിന്നുള്ള 21 അന്താരാഷ്ട്ര പവലിയനുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നത്.

അതേസമയം, ദുബൈയുടെ ഹരിത സമ്പദ് വ്യവസ്ഥക്ക് അനുരൂപമായാണ് വെറ്റെക്‌സില്‍ പങ്കെടുത്തതെന്ന് ദുബൈ പോലീസ് അറിയിച്ചു. പരിസ്ഥിതി, ആരോഗ്യം, പൊതുസുരക്ഷ, ജലസംരക്ഷണം, ഊര്‍ജം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അവബോധമുണ്ടാക്കുന്നതാണ് പരിസ്ഥിതി സാങ്കേതിക പ്രദര്‍ശനം (വെറ്റെക്‌സ്). ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ‘സുസ്ഥിരതയുടെ മുന്‍നിരയില്‍’ എന്ന പ്രമേയത്തിലാണ് വെറ്റെക്‌സ് നടത്തിയത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ മൂന്ന് ദിവസത്തെ പ്രദര്‍ശനത്തില്‍ പോലീസ് പങ്കാളിത്തം ശ്രദ്ധേയമായി. എല്ലാ മേഖലകളിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സുപ്രധാനമാണെന്ന് അടിവരയിട്ടു.

പരിപാടിക്കിടെ, ദുബൈ പോലീസ് ഡി ജെ ഐ ഡോക്ക് 2 ഡ്രോണ്‍ പ്രദര്‍ശിപ്പിച്ചു. ഡ്രോണ്‍ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിന് ഡ്രോണ്‍ സിസ്റ്റംസ് സെന്റര്‍ അവതരിപ്പിച്ചു. ആളില്ലാ വിമാനങ്ങള്‍ക്ക് മെച്ചപ്പെടുത്തിയ സൗകര്യങ്ങള്‍ ഈ സംവിധാനം അവതരിപ്പിച്ചു. ശുദ്ധ ഊര്‍ജ സാങ്കേതികവിദ്യയും അവതരിപ്പിച്ചു.

 

 

Latest