Connect with us

Kerala

കുസാറ്റ് കാമ്പസിലെ വൈസ് ചാന്‍സലറെ പുറത്താക്കണം; ഗവര്‍ണര്‍ക്ക് പരാതി

ഹൈക്കോടതി ഉത്തരവുകള്‍ ലംഘിച്ചുകൊണ്ടാണ് ചാന്‍സലര്‍ ആഘോഷം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

Published

|

Last Updated

കൊച്ചി| കുസാറ്റ് കാമ്പസിലെ ടെക്ക് ഫെസ്റ്റിനിടെ നാല് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പിജി ശങ്കരനെ പുറത്താക്കണമെന്നാവശ്യവുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

ഹൈക്കോടതി ഉത്തരവുകള്‍ ലംഘിച്ചുകൊണ്ടാണ് ചാന്‍സലര്‍ ആഘോഷം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ സര്‍ക്കാറിനോട് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട് .

ടെക് ഫെസ്റ്റിന്റെ സമാപന ദിവസം ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയാണ് അപകടമുണ്ടാവുകയും തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ മരിക്കുകയും ചെയ്തത്. അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.