Connect with us

Election of Vice President

ഉപരാഷ്ട്രപതി: മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും

പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പമെത്തിയാകും പത്രികാ സമര്‍പ്പണം

Published

|

Last Updated

ന്യൂഡല്‍ഹി | ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക സമര്‍പ്പിക്കുക. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുമായി എത്തിയാകും പത്രിക സമര്‍പ്പണം.

ഇന്നലെ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം കൂടുതല്‍ പാര്‍ട്ടികളുടെ പിന്തുണ മാര്‍ഗരറ്റ് ആല്‍വയ്ക്കുവേണ്ടി തേടാന്‍ തീരുമാനിച്ചിരുന്നു.

 

 

Latest