Connect with us

minister riyas

ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന ബി ജെ പിക്കാര്‍ക്കു മറുപടി വിചാരധാര

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം വിചാരധാരയുടെ ലക്ഷ്യം നടപ്പാക്കാന്‍

Published

|

Last Updated

കോഴിക്കോട് | ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന ബി ജെ പി നേതാക്കള്‍ക്ക് ആളുകള്‍ വിചാരധാര വായിച്ചാണ് മറുപടി നല്‍കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്രൈസ്തവരെ രാജ്യത്തെ മൂന്നു പ്രധാന ആന്തരിക ശത്രുക്കളായി ചൂണ്ടിക്കാട്ടുന്ന വിചാരധാര തള്ളിക്കളയാന്‍ ബി ജെ പി തയ്യാറുണ്ടോയെന്നു മന്ത്രി ചോദിച്ചു.

ഗ്രഹാം സ്റ്റെയ്‌നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞിട്ടില്ല. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. വിചാരധാരയുടെ ലക്ഷ്യം നടപ്പാക്കാനാണ് രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിലുള്ളവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പലയിടത്തും പോലീസ് തയാറാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

Latest