DYFI
മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ഹീനമായ സൈബര്‍-മാധ്യമ വേട്ട: ഡി വൈ എഫ് ഐ
ആര്യ സി പി എം ആയതുകൊണ്ടാണ് ഈ മാധ്യമ ആക്രമണം.

തിരുവനന്തപുരം | മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ഹീനമായ സൈബര്‍-മാധ്യമ വേട്ടയാടലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
ആര്യ സി പി എം ആയതുകൊണ്ടാണ് ഈ ആക്രമണം. ഉടുതുണി പൊക്കി കാണിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് ആര്യയ്‌ക്കെതിരെ ആരോപണമുന്നയിച്ച ഡ്രൈവറെന്നത് മാധ്യമങ്ങള്‍ മറച്ച് വയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
റോഡില്‍ അശ്ലീല ചേഷ്ട കാണിച്ച ഡ്രൈവറോട് ഏതൊരാളും ചെയ്യുന്ന പ്രതികരണം മാത്രമാണ് ആര്യാ രാജേന്ദ്രന്‍ ചെയ്തതെന്നും അവര്‍ സി പി എം നേതാവ് ആയതുകൊണ്ട് മാധ്യമങ്ങള്‍ ഡ്രൈവറുടെ പക്ഷത്തു ചേരുന്ന രീതിയാണ് കാണുന്നതെന്നും സനോജ് പറഞ്ഞു.
---- facebook comment plugin here -----