Connect with us

Ongoing News

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ബാഴ്‌സക്കും വിജയം

ലാലിഗയില്‍ ഗെറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്.

Published

|

Last Updated

ലണ്ടന്‍/ മാഡ്രിഡ് | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്കും വിജയം. വോള്‍വറാംപ്ടണ്‍ വാണ്ടറേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചത്. 80ാം മിനുട്ടില്‍ മേസണ്‍ ഗ്രീന്‍വുഡ് ആണ് യുണൈറ്റഡിന്റെ ഗോള്‍ നേടിയത്.

പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ടോട്ടനം ഹോട്‌സപര്‍ വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ചു. ബേണ്‍ലി- ലീഡ്‌സ് യുണൈറ്റഡ് മത്സരം സമനിലയിലായി (1-1).

അതിനിടെ, ലാലിഗയില്‍ ഗെറ്റാഫയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സയുടെ സ്വന്തം തട്ടകമായ ക്യാംപ് നൗവില്‍ നടന്ന മത്സരത്തില്‍ രണ്ടാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയും 30ാം മിനുട്ടില്‍ മെംഫിസ് ഡിപെയുമാണ് ഗോളുകള്‍ നേടിയത്. 18ാം മിനുട്ടില്‍ സാന്ദ്രോ റമിറെസ് ആണ് ഗെറ്റാഫെയുടെ ആശ്വാസ ഗോള്‍ നേടിയത്.

Latest