Connect with us

National

സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയം: എ എ പി

ഏകാധിപത്യത്തിന്റെ അവസാനമാകുമിത്. കോടതിക്ക് നന്ദി അറിയിക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | സത്യത്തെ തോല്‍പ്പിക്കാനാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടിയുടെ പ്രതികരണം.

അറസ്റ്റ് തെറ്റെന്ന് തെളിഞ്ഞു. ഇത് സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ്. ഏകാധിപത്യത്തിന്റെ അവസാനമാകുമിത്. കോടതിക്ക് നന്ദി അറിയിക്കുന്നുവെന്നും എ എ പി നേതാക്കള്‍ പറഞ്ഞു.

ബി ജെ പിക്ക് വോട്ടിലൂടെ ജനം മറുപടി നല്‍കണമെന്ന് ഡല്‍ഹി മന്ത്രിയും എ എ പി നേതാവുമായി അതിഷി മെര്‍ലേന പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കുന്നതില്‍ സുപ്രീം കോടതി നടത്തിയ നിര്‍ണായക ഇടപെടലാണിത്. കേന്ദ്ര സര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് കെജ് രിവാളിനെ വേട്ടയാടിയെന്നും അതിഷി പറഞ്ഞു.

---- facebook comment plugin here -----

Latest