Connect with us

kargil day

കാര്‍ഗിലിലേത് പാകിസ്താന്‍ ചതിക്കെതിരായ ജയം: പ്രധാനമന്ത്രി

ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം

Published

|

Last Updated

ന്യൂഡല്‍ഹി | കാര്‍ഗിലിലേത് കേവലം യുദ്ധ വിജയം മാത്രമായിരുന്നില്ലെന്നും പാകിസ്താന്‍ ചതിക്കെതിരായ ജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ഉപയോഗിച്ച് വിജയിക്കില്ലെന്ന് പാകിസ്താന് ആ യുദ്ധത്തിലൂടെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ സ്മരണയില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.

ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും പാക്കിസ്ഥാന്‍ പദ്ധതികള്‍ നടപ്പാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഗില്‍ വീരമൃതു വരിച്ച സൈനികര്‍ അമരത്വം നേടിയവരാണ്. ഓരോ സൈനികന്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. ഓര്‍മ്മകള്‍ ഇങ്ങനെ മിന്നി മറയുകകയാണ്. പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഭീകരവാദം ഉപയോഗിച്ച് വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ മേഖലയില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്‌നിപഥ് പദ്ധതി സേനയെ യുവത്വവല്‍ക്കരിക്കാനാണ്. എന്നാല്‍ ചിലര്‍ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവല്‍ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകള്‍ ആക്കുകയാണ് ചിലര്‍. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest